മിര്‍പൂര്‍: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെ യുഎഇക്ക് ജയിക്കാന്‍ 134 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മികച്ച തുടക്കത്തിനുശേഷം മധ്യനിര മൂക്കുകുത്തിവീണതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെടുത്തിട്ടുണ്ട്. 14 റണ്‍സുമായി രോഹന് മുസ്തഫയും അഞ്ച് റണ്ണെടുത്ത മുഹമ്മദ് ഷഹ്സാദും ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് കലീമാണ് പുറത്തായത്.
ടോസ് നേടിയ യുഎസി ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ മുഹമ്മദ് മിഥുനും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് 5.2 ഓവറില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ മുഹമ്മദ് ഷഹ്സാദിന്റെ പന്തില്‍ അംജദ് ജാവേദ് പിടികൂടിയതോടെയാണ് ബംഗ്ലാദേശ് തകര്‍ന്നുതുടങ്ങിയത്. പിന്നീടെത്തിയ സാബിര്‍ റഹ്മാന് ആറ് റണ്‍സെടുത്തും മുഷ്ഫിഖര്‍ റഹിം നാല് റണ്‍സെടുത്തും ബംഗ്ലാദേശ് ഇന്നിങ്സിലെ ടോപ്സ്കോര്‍ മുഹമ്മദ് മിഥുന് 47 റണ്‍സെടുത്തും മടങ്ങിയതോടെ ബംഗ്ലാദേശ് നാലിന് 83 എന്ന നിലയിലായി.
പിന്നീടെത്തിയവരില്‍ 27 പന്തില്‍ നിന്ന് പുറത്താകാതെ 36 റണ്‍സെടുത്ത മഹ്മദുള്ളയാണ് സ്കോര്‍ 133-ല്‍ എത്തിച്ചത്. ഷക്കിബ് അല്‍ ഹസ്സന് 13 റണ്‍സെടുത്തും നൂറുള്‍ ഹസ്സന്, മഷ്റഫെ മൊര്‍താസ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെയും തസ്കിന് അഹമ്മദ് ഒരു റണ്ണെടുത്തും മടങ്ങി. യുഎഇക്ക് വേണ്ടി മുഹമ്മദ് നവീദ്, അംജദ് ജാവേദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: