കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ഉച്ചയ്ക്ക് 1.40നാണ് രാഷ്ട്രപതിയുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങിയത്. അഡീഷണല്‍ സെക്രട്ടറി തോമസ് മാത്യു, പ്രസ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവരും ദല്‍ഹിയില്‍ നിന്നുള്ള മാധ്യമ സംഘവും രാഷ്ട്രപതിക്കൊപ്പമെത്തി.
മേയര്‍ സൗമിനി ജയിന്, പ്രൊഫ.കെ.വി. തോമസ് എം.പി, എംഎല്‍എമാരായ ഹൈബി ഈഡന്, കെ.എം.മാണി, ബെന്നി ബഹന്നാന്, ഡൊമിനിക് പ്രസന്റേഷന്, ലൂഡി ലൂയിസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിജിപി ടി.പി.സെന്‍കുമാര്‍, റിയര്‍ അഡ്മിറല്‍ എസ്.കെ.ഗ്രേവാള്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവരും രാഷ്ട്രപതിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: