കോഴിക്കോട്: സിപിഎമ്മിനെ പേടിച്ച് സിപിഐ നേതാക്കള്‍ തൊഴിലാളിസ്നേഹം മറന്നു. സ്വന്തം മുഖപത്രത്തിലെ ഫോട്ടോഗ്രാഫറെ സിഐടിയുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും അത് വാര്‍ത്തയാക്കാതെ മുക്കിയ ‘ജനയുഗ’ത്തിനെതിരെ വ്യാപക പ്രതിഷേധം.
സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ ഫോട്ടോഗ്രാഫറെ നിലത്തിട്ട് ചവുട്ടിയാണ് സിഐടിയു പ്രവര്‍ത്തകര്‍ ‘തൊഴിലാളി സ്നേഹം’ പ്രകടിപ്പിച്ചത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റിട്ടും തെരഞ്ഞെടുപ്പ് കാലമായതിനാലാണ് സിപിഐയും ജനയുഗവും മിണ്ടാതിരുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സുരക്ഷയൊരുക്കാനായെത്തിയ സിഐടിയുക്കാരാണ് ജനയുഗം ഫോട്ടാഗ്രാഫറായ വി.എന്‍. കൃഷ്ണപ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിശോധനയ്ക്ക് ശേഷം ജയരാജനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് സിഐടിയുക്കാര്‍ മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്.
കൃഷ്ണപ്രകാശ് കോണ്‍ക്രീറ്റ് മതിലിന് മുകളിലൂടെ നിലത്തേക്ക് തലയടിച്ച് വീഴുകയും ചെയ്തു.
വ്യാഴാഴ്ച പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളെല്ലാം കൃഷ്ണപ്രകാശിനെ സിഐടിയുക്കാര്‍ നിലത്തിട്ട് ചവിട്ടുന്ന ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും ഒരു വരിപോലും നല്കാന് ജനയുഗം തയ്യാറായില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സിപിഎമ്മുമായി പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് വാര്‍ത്ത നല്‍കാതിരുന്നതെന്നാണ് ജീവനക്കാര്‍ക്ക് നല്കുന്ന വിശദീകരണം.
കെയുഡബഌുജെയുടെ ഇക്കാര്യത്തിലുള്ള പ്രതിഷേധക്കുറിപ്പ് പോലും പ്രസിദ്ധീകരിക്കാന്‍ ജനയുഗം തയ്യാറായില്ല. തൊഴിലാളികള്‍ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന സിപിഐയുടെ മുഖപത്രത്തിലാണ് ഈ ദയനീയാവസ്ഥ.
പത്രത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരന് മര്‍ദ്ദനമേറ്റിട്ടും പത്രവും പാര്‍ട്ടിയും മിണ്ടാതിരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: