വാഷിങ്ടണ്‍: പാക്കിസ്ഥാന് എഫ്- 16 യുദ്ധവിമാനം നല്‍കുന്നതിനെതിരെ യുഎസ് സെനറ്റില്‍ സംയുക്ത പ്രമേയം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പാനലില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന റാന്‍ഡ് പോളാണ് പാക്കിസ്ഥാന് യുദ്ധവിമാനം നല്‍കുന്നതിനെതിരെയുള്ള പ്രമേയത്തിന് നേതൃത്വം നല്‍കിയത്.
അമേരിക്കയുടെ സഖ്യകക്ഷിയെന്ന് പരിഗണിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ഭീകരതക്കെതിരെ ഒരുമിച്ച് പോരാടുമെന്നായിരുന്നു വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് ഡോളര്‍ സഹായവും പാക്കിസ്ഥാന് യുഎസ് നല്‍കിയിരുന്നു.
എന്നാല്‍ അഫ്ഗാന് താലിബാന് പാക് പട്ടാളവും രഹസ്യാന്വേഷണ വിഭാഗവും എല്ലാ സഹായവും നല്‍കുകയായിരുന്നു. പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിനെതിരെ സെനറ്റ് അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.
ഒബാമ ഭരണകൂടം പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനം നല്കുവാന് തീരുമാനിക്കുകയായിരുന്നു. ഒക്ടോബറില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎസ് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എഫ്-16 വിമാനം നല്കുവാന് തീരുമാനിച്ചത്. പാക്കിസ്ഥാന് എഫ്-16 വിമാനം നല്കുന്നതില് ഭാരതം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: