ചേര്‍ത്തല: എലി ചെള്ളിലൂടെ പകരുന്ന ചെള്ളുപനി രോഗം ചേര്‍ത്തലയില്‍ സ്ഥിരികരിച്ചു. കുറുപ്പംകുളങ്ങര സ്വദേശിയായ അറുപത്തിയഞ്ചുകാരനാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ആരോഗ്യവകുപ്പ് നടത്തിയ ലാബ് പരിശോധനയില്‍ ഇന്നലെയാണ് ചെള്ളുപനിയാണ് രോഗമെന്ന് കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ ആദ്യമായാണ് രോഗസാന്നിധ്യം കണ്ടെത്തുന്നത്. പനിക്കൊപ്പം ശരീരത്തില്‍ ചെറിയ പാടുകളുമായി ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ഇയാളെ ഡെങ്കി പനിയാണെന്ന സംശയത്തിലാണ് കോട്ടയത്തേക്ക് മാറ്റിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുറുപ്പംകുളങ്ങര മേഖലയില്‍ ഡെങ്കി പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
എന്നാല്‍ ചെള്ളുപനിയാണ് രോഗമെന്ന കണ്ടെത്തിയ സാഹചര്യത്തില്‍ കൃഷിവകുപ്പുമായി സഹകരിച്ച് എലി നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















