ആലപ്പുഴ: സംസ്ഥാന വ്യാപകമായി വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് സമരം അഞ്ചുദിവസം പിന്നിട്ടു. ജില്ലയിലെ എല്ലാ വെറ്ററിനറി ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്.
പണിമുടക്ക് സമരത്തോടനുബന്ധിച്ച് നടത്തിയ ധര്‍ണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടെ സേവനം ലക്ഷ്യമാല്ലാത്തതിനാല് മൃഗചികിത്സ ലക്ഷ്യമാകാതെ വലയുന്നതായി കര്‍ഷകര്‍ മൃഗസംരക്ഷണ ഓഫീസറോട് പരാതിപ്പെട്ടു.
ക്ലിനിക്കല്‍ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ സമരത്തിലായതിനാല്‍ സമാന്തര ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: