പത്തനാപുരം: പട്ടാഴി പന്തപ്ലാവിലെ ശാഖാ മുഖ്യശിക്ഷകിനെ ഡിവൈഎഫ്ഐ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തന്‍വീട്ടില്‍ അച്ചു എസ്.നായരെയാണ് മുപ്പതോളം വരുന്ന അക്രമികള്‍ ഇരുമ്പുവടി കൊണ്ട് മാരകമായി മര്‍ദിച്ച് അവശനാക്കിയത്. ഇതോടെ പത്തനാപുരം മേഖലയില്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ നടത്തുന്ന തേര്‍വാഴ്ച നിര്‍ബാധം തുടരുകയാണ്. അക്രമികള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റുചെയ്യാനോ പോലീസും മടികാണിക്കുന്നുണ്ട്. സ്വകാര്യകോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അച്ചു.എസ്.നായര്‍. കോളേജ് വിട്ട് ബസ് സ്റ്റാന്റിലേക്ക് നടന്നു പോകുമ്പോഴാണ് മുപ്പതോളം വരുന്ന ഡിവൈഎഫ്ഐ ഗുണ്ടകള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.
നെഞ്ചുഭാഗത്തും പുറത്തും ഇരുമ്പ്ദണ്ഡുകൊണ്ട് മര്‍ദനമേറ്റ അച്ചുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐക്ക് വേണ്ടി സ്ഥിരം ആക്രമണം നടത്തുന്ന വിവേക്, ഉണ്ണി, നൗഫല്‍ തുടങ്ങിയ വര് അടങ്ങിയ അക്രമിസംഘം തന്നെയാണ് അച്ചുവിനെയും മര്‍ദ്ദിച്ചത്. മുമ്പ് നടന്ന നിരവധി ആക്രമണങ്ങളിലും പ്രതിയാണ് ഇവര്‍. രാഷ്ട്രീയ ഇടപെടല്‍ മൂലം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസും മടികാണിക്കുകയാണ്. പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചട്ടുളളവരാണ് ഉണ്ണിയും നൗഫലും. കൂടാതെ പത്തനാപുരംമാലൂര് കോളേജിലെ എബിവിപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലും പ്രതികളായിട്ടുള്ളവരാണ് ഇവര്‍. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: