കോഴിക്കോട്: കേന്ദ്രറെ യില്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റി നെ കോഴിക്കോട്ടെ പൊതു സമൂഹം സ്വാഗതം ചെയ്തു. ബജറ്റ് ദിശാബോധമുള്ള താണെന്ന് സതേണ്‍ റെയി ല്‍വേ മുന്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ എ.കെ. നായര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 2020 വിഷന്‍ മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണിത്. അടുത്ത തലമുറയെ കൂടി മുന്നില്‍ കണ്ടുകൊ ണ്ടുള്ള ബജറ്റാണിത്. അടിസ്ഥാന സൗകര്യ വികസനം വര്‍ഷങ്ങളായി റെയില്‍വേയില്‍ അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. അപകട രഹിത യാത്ര ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കോച്ചുകള്‍, വാഗണുകള്‍, ട്രാക്കുകള്‍ എന്നിവയുടെ നവീകരണത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍ക്കായി എങ്ങനെ പണം കണ്ടെത്താമെന്നും അദ്ദേഹം ബജറ്റില്‍ കൃത്യമായി നിര്‍ദ്ദേശിച്ചിരിക്കുന്നു.
നിരാശാജനകമായ ബജറ്റ് എന്ന് പലരും പ്രതികരിച്ചുകണ്ടു, എന്നാല്‍ കൂടൂതല്‍ ആശാവഹമായ ബജറ്റ് ആണിത്. 1041 കോടിരൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേരളം ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതലാണിതെന്നാണ് മനസ്സിലാകുന്നത്. നടക്കാത്ത ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്താതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുക. അതിനായി പണം അനുവദിക്കുക എന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ് സ് അസോസിയേഷന് ഭാരവാഹികളുടെ ബജറ്റ് അവലോകനയോഗം വിലയിരുത്തി. യാത്രക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന ശുചിത്വം, സുരക്ഷ വേഗത, ഇന്‍ഷൂറന്‍സ് പരിരക്ഷ, പ്ലാറ്റ്ഫോം ഉയര്‍ത്തല്‍, കംപാര്‍ട്ട്മെന്റുകള്‍ വര്‍ദ്ധിപ്പിക്കല്‍, ബയോ-വാക്വം ശുചിമുറികള്‍, അടിസ്ഥാന സൗകര്യ വികസനം, വനിതാ കംപാര്‍ട്ട്മെന്റുകള്‍ മധ്യഭാഗത്താക്കല്, മുതിര്‍ന്ന പൗരന്മാര്ക്ക് മുന്തിയ പരിഗണന എന്നീ പ്രഖ്യാപനങ്ങള്‍ യോഗം സ്വാഗതം ചെയ്തു. ഇപ്പോള്‍ തന്നെ ഭീമമായ നിരക്കുകളാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. യാത്രക്കാരുടെ പേരില്‍ കൂടുതല്‍ ഭാരം ഏല്‍പ്പിക്കാത്തത് ആശ്വാസകരമായി. ചെലവ് ചുരുക്കിയും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കും എന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്.
അവലോകന യോഗത്തില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് അഡ്വ. എം. കെ അയ്യപ്പന്, എം.വി. മാധവന്, ജനറല്‍ സെക്രട്ടറി സി.സി. മനോജ്, സെക്രട്ടറി ടി.പി. വാസു, ജോഷി പോള്‍ പി, ഖജാന്‍ജി ലാംബര്‍ട്ട് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാത്തത് സാധാരണക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ബജറ്റില്‍ കൂടുതല്‍ പ്രാധിനിധ്യം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയത് ആശാവഹമാണ്. ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഉള്ളതെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ നോര്‍ത്തേണ്‍ റീജ്യണല്‍ പ്രസിഡന്റ് ആഷിക് പരോള്‍ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: