കൂത്തുപറമ്പ്: പടുവിലായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഗുഡ്സ് ഓട്ടോ സിപിഎം സംഘം അഗ്നിക്കിരയാക്കി. ഇന്നലെ പുലര്‍ച്ചെയാണ് ആര്‍എസ്എസ് പ്രവര്ത്തകന് പടുവിലായിയിലെ കരിമ്പനന്റെ വളപ്പില്‍ കെ.വി.സുമേഷിന്റെ കെ.എല്‍.13 ബി 934 നമ്പര്‍ ഗുഡ്സ് ഓട്ടോറിക്ഷ സിപിഎം സംഘം അഗ്നിക്കിരയാക്കിയത്. ഇയാളുടെ ബന്ധുവായ വാളാങ്കിച്ചാലിലെ പ്രമോദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടിമറയുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഘപരിവാര്‍ നേതാക്കളായ ഒ.രാഗേഷ്, കെ.ബി.പ്രജില്‍, എ.പി.പുരുഷോത്തമന്, വി.വി.പ്രദീപ്, ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: