കണ്ണൂര്‍: മികച്ച ജില്ലാ കലക്ടര്‍ക്കുളള അവാര്‍ഡ് നേടിയ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന് കലക്ടറേറ്റ് ജീവനക്കാര്‍ സ്വീകരണം നല്കി. മേയര്‍ ഇ.പി.ലത, എഡിഎം ഒ.മുഹമ്മദ് അസ്ലം, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, വനിതാ ക്ഷേമ ഓഫീസര്‍ പി.എം.സൂര്യ, ശിരസ്തദാര്‍ പി.വി.നളിനി, കണ്ണൂര്‍ തഹസില്‍ദാര്‍ കെ.കെ.അനില്‍കുമാര്‍, ബി.ജി.ധനഞ്ജയന് എന്നിവര്‍ സംസാരിച്ചു.
തനിക്ക് ലഭിച്ച അവാര്‍ഡ് വ്യക്തിപരമായി കാണുന്നില്ലെന്നും മികച്ച ജില്ലക്കുളള അവാര്‍ഡാണെന്നും ജില്ലാ കലക്ടര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: