കണ്ണൂര്‍: റെയില്‍വേ ബജറ്റില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പുതിയ റെയില്‍വേ ലൈനിന് 400 കോടി രൂപ വകയിരുത്തയതിനെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് സ്വാഗതം ചെയ്തു. പുതിയ ലൈനുകള്‍, വൈദ്യുതീകരണം, ശുചിത്വം എന്നിവക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ റെയില്‍വേ ബജറ്റ് പ്രശംസനീയമാണ്. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് സുശീല്‍ കുമാര്‍, വൈസ് പ്രസിഡണ്ട് സി.വി.ദീപക്, ഓണററി സെക്രട്ടറി സച്ചിന് സൂര്യകാന്ത്, ജോയിന്റ് സെക്രട്ടറി മാത്യു സാമുവല്‍, ട്രഷറര്‍ എ.കെ.റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: