കളമശേരി: ഹിന്ദു ഐക്യവേദി നടത്തുന്ന പറവൂര്‍ ഹിന്ദുമഹാസംഗമത്തിന്റെ ഭാഗമായി പ്രചരണാര്‍ത്ഥം ഇന്നലെ ഏലൂരില്‍ ഇരുചക്രവാഹനറാലി നടത്തി. ഏലൂര്‍ പാട്ടുപുരയ്ക്കലില്നിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ ഏലൂര്‍ നഗരസഭ, പറവൂര്‍ നഗരവും ചുറ്റി പെരുവാരം ക്ഷേത്രനടയില്‍ സമാപിച്ചു. ഹിന്ദു ഐക്യവേദി ഏലൂര്‍ മേഖലാ പ്രസിഡന്റ് ബി. മധുസൂദനന്‍നായര്‍, മുനിസിപ്പല്‍ സമിതി പ്രസിഡന്റ് കെ.എസ്. സനന്ദനന്‍, സംഘടനാ സെക്രട്ടറി ത്രിദീപന്‍, ജനറല്‍ സെക്രട്ടറി പി.എസ്. സേതുനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: