കോട്ടയം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കോട്ടയത്ത് എത്തും. സിഎംഎസ് കോളേജ് 200-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഷ്ട്രപതി എത്തുന്നത്. എറണാകുളത്തുനിന്നും ഹെലികോപ്റ്ററില്‍ 2.30 ന് പോലീസ് പരേഡ്ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം 2.40 ഓടെ സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ തയ്യാറാക്കിയിട്ടുള്ള വേദിയിലെത്തും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഫാ. തോമസ് കെ. ഉമ്മന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റോയ് സാം ഡാനിയേല്‍, പ്രൊഫ.സി.എ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നാല് എസ്പി മാരുടെയും 13 ഡിവൈഎസ്പിമാരുടെയും നേതൃത്വത്തില്‍ 829 പോലീസ് ഉദ്യോഗസ്ഥന്മാരാണ് സുരക്ഷ ഒരുക്കുന്നതിനായി നഗരത്തില്‍ നിയോഗിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: