തലപ്പുഴ : വന്യമൃഗശല്യംമൂലം കൃഷിനാശംസംഭവിച്ച കര്‍ഷകര്‍ക്ക് എത്രയുംപെട്ടെന്ന് നഷ്ടപരിഹാരം നല്കാനുളളനടപടികള് സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി തവിഞ്ഞാല്‍പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മിക്ക കാര്‍ഷികമേഖലയും രൂക്ഷമായ വന്യമൃഗശല്യം നിമിത്തം പൊറുതിമുട്ടുകയാണ്. ഓരോതവണയും കാട്ടുപന്നികളും കുരങ്ങുകളും കൃഷിയിടത്തിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുമ്പോഴും നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനങ്ങള്‍ മാത്രംനല്കി വനംവകുപ്പ് അധികൃതര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കൃഷിയിടത്തിലിറങ്ങി നാശംവിതക്കുന്ന കുരങ്ങുകളെ കൂടുവെച്ച് പിടിച്ച് ഉള്‍ക്കാട്ടില്‍ കൊണ്ടുവിടണമെന്ന കര്‍ഷകരുടെ നിരന്തരമായ ആവശ്യവും വനംവകുപ്പ് അവഗണിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
ഹിന്ദു ഐക്യവേദി ജില്ലാഅധ്യക്ഷന്‍ സി.പി.വിജയന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഇ.ഉമേഷ്ബാബു അധ്യക്ഷതവഹിച്ചു. പുനത്തില്‍കൃഷ്ണന്‍, കെ.ചന്ദ്രന്, ഇടമന രാധാകൃഷ്ണന്, സതീഷ് ചിറക്കര, രാജന് വെണ്മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: