കാസര്‍കോട്: മതേതരത്വത്തിന്റെ പേരില്‍ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്നത് മതേതര തീവ്രവാദമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. ഭാരതീയ ജനതാ യുവ മോര്‍ച്ചാ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുള്ള ഐഎസ്ഐയെ പോലുള്ള ഭീകരവാദ സംഘടനകളെ കൂട്ട് പിടിച്ച് രാജ്യത്തെ തകര്‍ക്കാനാണ് സിപിഐഎം ഉള്‍പ്പെടെയുള്ള ഇടത് പക്ഷ സംഘടനകള്‍ ശ്രമിക്കുന്നത്. ഇടത് തീവ്രവാദികളും ജിഹാദി തീവ്രവാദികളും ജെഎന്‍യുവില്‍ ഒന്നിച്ച് കൈകോര്‍ത്തിരിക്കുയാണ്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാക്കുകയാണ്. രാജ്യ ദ്രോഹികളെ സംരക്ഷിക്കാനും വിദ്യാര്‍ത്ഥികളെ ചാവേറുകളാക്കി മനുഷ്യ മതില് തീര്‍ക്കുന്നതും രാജ്യദ്രോഹ പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് അക്രമണ കേസില്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും രാഷ്ട്രപതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഫ്സല് ഗുരുവിനെ വീരപുരുഷനാക്കുന്നത് രാഷ്ട്രത്തോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സും ഇടത്പക്ഷ പ്രസ്ഥാനങ്ങളും രാഷ്ട്രത്തെ ശിഥിലമാക്കുന്ന ശക്തികളുടെ കൈകളിലെ പാവകളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ സിപിഐഎം കനയ്യകുമാറിനെതിരെ സ്വീകരിക്കണമായിരുന്നു. രാജ്യദ്രോഹികളുടെ പേരില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ് സിപിഎം. വൃന്ദകാരാട്ട് ഇസ്രത്തിന്റെ പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങിയിരുക്കുന്നു. സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇടത് വലത് മുന്നണികള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.
യോഗത്തില്‍ യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈ, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, മണ്ഡലം പ്രസിഡണ്ട് കീര്‍ത്തി പ്രസാദ് കുണ്ടാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എ.പി.ഹരീഷ്കുമാര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടരി രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: