കണ്ണൂര്‍: കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ്ങ് കോളജില്‍ നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് യുക്തി-16 25, 26, 27 തിയ്യതികളിലായി സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കോളജുകള്‍ അണിനിരക്കുന്ന ടെക്നിക്കല്‍ ഫെസ്റ്റ്, മാനേജ്മെന്റ് ഫെസ്റ്റ്, കള്ച്ചറഫെസ്റ്റ് തുടങ്ങിയവയും നടക്കും. ഫെസ്റ്റുകളിലൂടെ വിവിധ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടാനുള്ള അവസരവും ഉണ്ടാകും. ഹോം ഓട്ടോമേഷന്‍, മഡ്റെയ്ഡ്, ക്യാഡ് കോപ്ടര്‍ റെയ്ഡ്, ഓട്ടോഷോ, ഒരു മിനുട്ടില്‍ 300 ലിറ്റര്‍ വരെ വെള്ളം താഴ്ന്ന് പോകുന്ന പെര്വിയസ് പേവ്മെന്റ് എന്ന പ്രത്യേകതരം നടപാത, ജലോപതരത്തില് പൊങ്ങികിടക്കുന്ന കോണ്‍ക്രീറ്റ്, കെട്ടിടപ്രശ്നങ്ങള്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന ബില്‍ഡിങ്ങ് ക്ലിനിക്ക്, ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ഫോണ്‍ വഴി വീട്ടിലെ ഉപകരണങ്ങള്‍ കണ്ട്രോള് ചെയ്യുന്ന ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, നൂറില്‍പരം സംഗീതോപകരണങ്ങളുടെ ശബ്ദം ഒറ്റ ഉപകരണം വെച്ച് സാധ്യമാകുന്ന വിദ്യ, സംസാരത്തിലൂടെ ആശവിനിമയം നടത്താനാവുന്ന കമ്പ്യൂട്ടര്‍, കൈയ്യുടെ ചലനങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന വീല്‍ചെയര്‍ തുടങ്ങിയവ യുക്തിയുടെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് സംഘാടകര്‍ പറഞ്ഞു. കോളജ് റോബോസെക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലൈന്‍ ഫോളോവര്‍, റോബോവാര്‍ തുടങ്ങിയവയും നാവോ എന്ന യന്ത്രമനുഷ്യന്റെ വിസ്മയകാഴ്ചകളും ഒരുക്കും. ബിസ് വേഗാസ് എന്ന പേരിലുള്ള മാനേജ്മെന്റ് ഫെസ്റ്റില്‍ ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ് തുടങ്ങിയവയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ കോളജുകള്‍ മാറ്റുരക്കുന്ന ഹിപ്ഹോപ്പ് കോറിയോനൈറ്റ്, വിപ് ഫഌഷ്, ബാന്ഡ്വാര്, ലുമീയര്‍ ഫാഷന്‍ഷോ തുടങ്ങിയവയും സംഘടിപ്പിക്കും. യുക്തിയോടനുബന്ധിച്ച് ബി എസ്എന്‍എല്‍, ഡിടിപിസി, പിഎഎംസി, സിആര്‍പിഎഫ്, കെഎസ്ഇബി, കെല്‍ട്രോണ്‍, സെന്‍ട്രല്‍ ജയില്‍, ഫോക്ലോര്, മണ്ണ് പരിശോധനാകേന്ദ്രം തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ക്വിസ് മത്സരങ്ങള്‍, ട്രഷര്‍ ഹണ്ട്(ഓണ്‍ലൈന്‍)തുടങ്ങിയ നിരവധി പരിപാടികളും ഉണ്ടാകും. 25ന് വൈകീട്ട് ഐഎസ്ആര്‍ഒ സീനിയര്‍ സൈന്റിസ്റ്റ് വി.പി.ബാലഗംഗാധരന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തില്‍ സിനിമാതാരം അജുവര്‍ഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആര്.ഷൈലേഷ്, വി.സുരാഗ്, അയന സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: