ചങ്ങനാശേരി: നഗരസഭയില്‍ നടപ്പാക്കുന്ന മാലിന്യസംസ്ക്കരണ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചതില്‍ നിക്ഷിപ്ത താല്‍പ്പര്യമെന്ന് പരാതി. ഈമാസം 19ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്റെ മുന്‍കൂര്‍ അനുമതിയോടെ ഫാത്തിമാപുരത്തുള്ള മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ മാലിന്യ സംസ്ക്കരണം, വ്യാപാര സ്ഥാപനം വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇവയ്ക്ക് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല. കൗണ്‍സില്‍ യോഗത്തില്‍ ഇതെക്കുറിച്ച് ഒച്ചപ്പാടും ബഹളവുമുണ്ടായി. ഇതനുസരിച്ച് അജന്‍ഡ അടുത്ത കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് മാറ്റിവച്ചു. ഇതിനിടയിലാണ് 20-ാം തീയതി പുതിയ ടെന്‍ഡര്‍ വിളിച്ചത്. അവ്യക്തമായ രീതിയില്‍ ടെന്‍ഡര്‍ വിളിക്കുകയും ഓരാള് മാത്രം ടെന്‍ഡറില്‍ പങ്കെടുക്കുകയും ചെയ്തത്. ഇതില്‍ ദുരൂഹതയും അഴിമതിക്കും സാധ്യതയുള്ളതുമായാണ് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്. അഴിമതിക്ക് കളമൊരുക്കുന്ന നിലവിലുള്ള ടെന്‍ഡര്‍ റദ്ദ് ചെയ്ത് സുതാര്യവും പൂര്‍ണ്ണവും വസ്തുനിഷ്ടവുമായ പുതിയ ടെന്‍ഡര്‍ നോട്ടീസ് പുറപ്പെടുവിച്ച് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇത് സംബന്ധിച്ച് ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍, ബിജെപി പാര്‍ലമെന്റി പാര്‍ട്ടി േേനതാവ് എന്‍.പി.കൃ,്ണകുമാര്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: