വാല്മീകി രാവണന്റെ അന്തഃപുരത്തെയും അവിടത്തെ കാമിനിമാരുടെ ചേഷ്ടകളെപ്പറ്റിയും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. നൃത്തമാടിയും പാട്ടുപാടിയും രാവണനുമായി രമിച്ചും മദ്യപിച്ചും തളര്‍ന്നുറങ്ങുന്ന സുന്ദരിമാരുടെ വലിയൊരു സംഘം അവിടെയുണ്ടായിരുന്നു.
സുന്ദരകാണ്ഡം-സര്‍ഗം ഒമ്പതിന്റെ അവസാനത്തെ ആറ് ശ്ലോകങ്ങളുടെ സാരം ഇതാണ്. രാജര്‍ഷികളുടെയും പിതൃക്കളുടെയും ദൈത്യന്മാരുടെയും രാക്ഷസന്മാരുടെയും ഗന്ധര്വന്മാരുടെയും ഒക്കെ പുത്രിമാര്‍ രാവണനെ ഭര്‍ത്താവായി കിട്ടാന്‍ കൊതിച്ചു.
ചിലര്‍ കാമദേവനെപോലുള്ള അയാളെക്കണ്ട് മോഹിച്ച് തനിയേ കൂടെവന്നവരാണ്. ഉത്തമയായ ജാനകിയെയല്ലാതെ മറ്റാരെയും രാവണന് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുവന്നതല്ല. സീതയൊഴിച്ച് മറ്റൊരാളുടെ പത്നിയോ, മറ്റൊരാളെ സ്നേഹിക്കുന്നവളോ ആയി ആരും അവിടെയുണ്ടായിരുന്നില്ല. ചീത്തവംശത്തില് പിറന്നവരോ, ദാക്ഷിണ്യമില്ലാത്തവരോ ആയി ആരും അന്തഃപുരത്തില്‍ ഉണ്ടായിരുന്നില്ല. സുന്ദരനായ അയാള്‍ക്ക് സ്നേഹിക്കാന്‍ പറ്റാത്തവരായി അതിലാരുമില്ല. ഇവരെയൊക്കെക്കാള്‍ ഗുണവതിയാണ് സീത. പതിവ്രതയും എന്നിട്ടും ഉത്കൃഷ്ടവംശത്തില്‍ പിറന്ന ലങ്കേശ്വരന്‍ അയോഗ്യമായ പ്രവൃത്തിചെയ്തു. കഷ്ടം! ഹനുമാന് സഹതപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: