കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ സിപിഎം സംഘം കൊലചെയ്ത ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിന്റെ വീട് വിഎച്ച്പി അഖിലേന്ത്യാ സെക്രട്ടറി സുദാംശു മോഹന്‍ പട്നായ്ക്കും മറ്റു നേതാക്കളും സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സന്ദര്‍ശനം നടത്തിയത്. വീട്ടിലെത്തി. നേതാക്കള്‍ സുജിത്തിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സമാശ്വസിപ്പിച്ചു. കുടുംബാംഗങ്ങളും ബന്ധുജനങ്ങളുമായി നേതാക്കള്‍ ഒരുമണിക്കൂറോളം ചെലവിട്ടു. വിഎച്ച്പി ചെന്നൈ ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേശ്വരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, സെക്രട്ടറി എം.സി.വത്സലന്‍, സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന്, വിഭാഗ് സെക്രട്ടറി കെ.ശ്രീധരന്, ജില്ലാ സെക്രട്ടറി കെ.ടി.കെ.രാഗേഷ്, ജില്ലാ പ്രസിഡണ്ട് സി.മാധവന് മാസ്റ്റര്‍, ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: