ആലപ്പുഴ: സംസ്‌കൃതത്തോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സംസ്‌കൃത സംരക്ഷണ വേദി ജില്ലാ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷ അടുത്തിട്ടും മതിയായ അദ്ധ്യാപകരെ നിയമിക്കുകയോ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുകയോ ചെയ്തില്ല. കുട്ടികള്‍ക്കുള്ള നാമമാത്രമായ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടില്ല. സംസ്‌കൃത സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ രാജശേഖരന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.എന്‍. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രശേഖരപ്പണിക്കര്‍, കെ. വേണുഗോപാല്‍, കെ.കെ. രാമചന്ദ്രന്‍, വി.ആര്‍.വി. നായര്‍, കെ.കെ. ശ്യാമള, എന്‍. ദേവകി എന്നിവര്‍ പ്രസംഗിച്ചു.
















