മട്ടാഞ്ചേരി: കൊച്ചി പഴയന്നൂര്‍ അഴി തൃക്കോവില്‍ ക്ഷേത്രഭൂമി യിലെ കോടതി നവീകരണം വിവാദമാകുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍നിന്നും ഒഴിഞ്ഞു പോയ കോടതി വീണ്ടും നവീകരിക്കുന്നതിന് പിന്നില്‍ ദേവസ്വം ബോര്‍ഡ് അനാസ്ഥയും രാഷ്ട്രീയ ഒത്തുകളിയുമാണെന്ന് ആക്ഷേപമുയരുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ 80 സെന്റ് സ്ഥലത്താണ് കോടതി നവീകരണത്തിനുള്ള ശിലാസ്ഥാപനം ശനിയാഴ്ച നടക്കുന്നത്.
1992ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ഒഴിഞ്ഞു പോയ കോടതികള്‍ തിരികെ വീണ്ടും ക്ഷേത്രഭൂമിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാനുളള ശ്രമങ്ങള്‍ രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ അജണ്ടയുടെ ഭാഗമാണന്നാണ് ഭക്തജന സംഘടനകളും ഹൈന്ദവ സാമൂഹ്യ സംഘടനകളും ചൂണ്ടിക്കാട്ടി. ക്ഷേത്രഭൂമി സര്‍ക്കാറിന് കൈമാറിയപ്പോഴുള്ള അത്രയും ഭൂമി ഇപ്പോള്‍ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. ആറ് ഏക്കറിലധികമുള്ള അവകാശരേഖ ഭൂമിയില്‍ കൊച്ചി കോടതി പ്രവര്‍ത്തിച്ചിരുന്ന പഴയ കൊട്ടര കോടതി ഭൂമിയും ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രഭൂമി നിലനിര്‍ത്താനുള്ള ശ്രമങ്ങളും തുടങ്ങി.
കോടതികള്‍ ഒഴിഞ്ഞു പോയ പഴയ കൊട്ടരഭൂമിയുടെ ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി ഉപദേശകസമിതിയും ഭക്തജന സംഘടനകളും ഉയര്‍ത്തിയ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ഓഫീസര്‍ പോലീസിന് നല്‍കിയിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നടപടികളെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നു കൊച്ചി ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായി 2015 നവംബറില്‍ നടന്ന ചര്‍ച്ചയില്‍ ദേവസ്വം കച്ചേരി പറമ്പായ ക്ഷേത്രഭൂമിയില്‍ അനധികൃത കെട്ടിടം പണിയുന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഹൈക്കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനും ലോ ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവായതാണ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ക്ഷേത്രഭൂമി കയ്യേറ്റം ഒഴിവാക്കി അനധികൃത നിര്‍മ്മാണാനുമതി നിഷേധിക്കുന്നതില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ഭരണ സമിതിയും നിയമകാര്യ സമിതിയും കെടുകാര്യസ്ഥത വരുത്തിയതായാണ് ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ക്ഷേത്രഭൂമി കയ്യേറ്റത്തെ പരോക്ഷമായി സഹായിക്കുന്ന നയമാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കൈക്കൊണ്ടത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയ ലക്ഷ്യമാണന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ക്ഷേത്രഭൂമിയിലെ കയ്യേറ്റം മറച്ചുവെച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലൂടെ കീഴ്ക്കോടതി അനുമതി നേടിയതെന്നാണ് ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നത്. ദേവസ്വം ബോര്‍ഡ് അനാസ്ഥയ്ക്കെതിരെ ജനകീയ ബോധവല്‍ക്കരണത്തിനും കോടതി നവീകരണീ ഒഴിവാക്കാനുള്ള പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണ് ഹിന്ദു സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: