അഴീക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് പഞ്ചായത്തിലെ 23-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മറ്റി രൂപീകരിച്ചു. 151 അംഗ തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് രൂപീകരിച്ചത്. യോഗത്തില്‍ ബിജെപി അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എം.സുമേഷ് അധ്യക്ഷത വഹിച്ചു. ദേശീയ സിമിതിയംഗം പി.കെ.വേലായുധന്, ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ്, മണ്ഡലം പ്രസിഡണ്ട് വിനീഷ് ബാബു, സ്ഥാനാര്‍ത്ഥി പി.രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. എം.സുഭാഷ് സ്വാഗതവും പി.രാജേന്ദ്രന് നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി പി.വി.സുഗുണന്(ചെയര്മാന്), ബി.യോഗേഷ്, ബി.അശാകന്, വി.വി.പവിത്രന്, സി.സഹദേവന് (വൈസ് ചെയര്മാന്മാര്), എം.സുഭാഷ് (ജനറല്‍ കണ്‍വീനര്‍), മനോജ്, ഹരൂണ്‍, അനൂപ്, ടിധനേഷ്(കണ്‍വീനര്‍മാര്‍), എം.സുമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: