കണ്ണൂര്‍: ജില്ലയില്‍ എവിടെയും സ്ത്രീസൗഹൃദ ശൗചാലയങ്ങളിലെന്നും നിലിവുള്ള ഭൂരിഭാഗം ശൗചാലയങ്ങളുടെയും സ്ഥിതി ഏറെ പരിതാപകരമാണെന്നും റിപ്പോര്‍ട്ട്. ജില്ലയിലെ 15 പഞ്ചായത്തുകളിലുള്ള 15 പഞ്ചായത്ത് ബസ് സ്റ്റാന്റുകളും പത്ത് മുനിസിപ്പാലിറ്റികളിലായുള്ള 14 ബസ് സ്റ്റാന്റുകളും രണ്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളിലുമാണ് അന്വേഷണം നടത്തിയത്. പയ്യന്നൂര്‍ കെഎസ്ആര്‍ടിസി, കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ്, തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളൊഴിച്ച് എവിടെയും തൃപ്തികരമായ രീതിയില്‍ നിരന്തരമായ ശുചീകരണം നടക്കുന്നില്ല. നടുവില്‍ ബസ് സ്റ്റാന്റില്‍ മൂത്രപുര നിര്‍മ്മിച്ചിട്ടില്ല. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഓരോ മുറി കക്കൂസ് മാത്രമാണ് ഇവിടെയുള്ളത്. ആലക്കോട് ബസ് സ്റ്റാന്റില്‍ ആളുകള്‍ ദുര്‍ലഭമായെ വരുന്നുള്ളു. ഇവിടെയുള്ള മൂത്രപുരയിലേക്കുള്ള വഴി ഏറെ വൃത്തിഹീനമാണ്. ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആലക്കോട് ടൗണിലെ ബസ് സ്റ്റോപ്പില്‍ യാതൊരുവിധ മൂത്രപ്പുര സൗകര്യവുമില്ല. തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ മൂത്രപ്പുര സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ കക്കൂസ് കോംപ്ലക്സിലെ രണ്ടാം നില പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. പിലാത്തറ ബസ് സ്റ്റാന്റില്‍ മൂത്രപ്പുര സൗകര്യമില്ല. കേളകം, പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിലെ ഇ ടോയ്ലറ്റ്, മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, പാനൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലൊന്നും വെള്ളത്തിന്റെ ലഭ്യതയില്ല. ഇവിടെയെവിടെയും തൃപ്തികരമായ രീതിയില്‍ നിരന്തരമായ ശുചീകരണം നടക്കുന്നില്ല. പലേടത്തും ഇടക്കിടെ ടാങ്ക് പൊട്ടിയൊലിക്കുന്ന സ്ഥിതിയാണുള്ളത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ കക്കൂസ് ഇത്തരമൊരു അവസ്ഥയ്ക്ക് ഉദാഹരണമാണ്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റൊഴികെ ഒരിടത്തും ടാങ്കിലെ മാലിന്യങ്ങള്‍ കാലാകാലമായി നീക്കം ചെയ്യാനുള്ള സൗകര്യമില്ല. ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ്, മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, പാനൂര്‍, തലശ്ശേരി, ആലക്കോട്, പേരാവൂര്‍, കേളകം എന്നീ ബസ് സ്റ്റാന്റുകളിലൊന്നിലും വൈദ്യുതി ലഭ്യമല്ല. ഒരു ബസ് സ്റ്റാന്റിലും കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാനുള്ള സൗകര്യമില്ല. ചില ബസ് സ്റ്റാന്റുകളില്‍ അടച്ചുറപ്പില്ല. പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, കണ്ണൂര്‍ എന്നീ ബസ് സ്റ്റാന്റുകളില്‍ മാത്രമാണ് സ്ഥിരമായി ശുചീകരണ തൊഴിലാളികളെ നിയമിക്കാനുള്ള വരുമാനം ലഭിക്കുന്നുള്ളു. ഇ ടോയ്ലറ്റുകള് കൈകാര്യം ചെയ്യുന്നതില്‍ പോലും തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പയ്യന്നൂര്‍ പുതിയ ബസ് സഅറ്റാന്റ്, തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ യഥാസമയം വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും ജെന്റര്‍ വിഷയസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
പത്രസമ്മേളനത്തില്‍ ഡോ.എ.കെ.ജയശ്രീ, പ്രൊഫ.കെ.എ.സരള, എന്‍.സുകന്യ, ഒ.സി.ബേബിലത, അഡ്വ.കെ.കെ.രത്നകുമാരി, കെ.വിലാസിനി, എം.ദിവാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: