ധര്‍മ്മടം: മുഴപ്പിലങ്ങാട് സിപിഎം ശക്തികേന്ദ്രത്തില്‍ നിന്നും ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് കണ്ണംവയലിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിന് സമീപത്തുവെച്ചാണ് ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ ഇന്നലെ രാവിലെ കണ്ടെടുത്തത്. ബോംബ് സാമഗ്രികള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമിത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ വരുന്ന 7, 8, 9 തിയ്യതികളില്‍ നടക്കുന്ന ഉത്സവം അലങ്കോലപ്പെടുത്താനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് ബോംബ് നിര്‍മ്മാണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു. ആര്.കെ.ഗിരിധരന്, ഹരീഷ് ബാബു, എ.ജിനചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: