സിപിഎമ്മുകാരനായ ഓട്ടോഡ്രൈവറും സംഘവും അഴിഞ്ഞാടി;
വീട്ടമ്മയടക്കം നാലംഗ കുടുംബം ആശുപത്രിയില്‍
തൊടുപുഴ: ഓട്ടോറിക്ഷയെ ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി ഓവര്‍ടേക്ക് ചെയ്തുവെന്നാരോപിച്ച് സിപിഎമ്മുകാരനായ ഓട്ടോ ഡ്രൈവര്‍ വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തില്‍ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തെക്കുംഭാഗം മാംബ്ലയില് ജോസ്(55), ഭാര്യമേരി ജോസ്(48), പ്ലസ്ടു വിദ്യാര്‍ഥിയായ അലക്സ് ജോസ്(17), അല്‍ഡ്രിന്‍ ജോസ്(15) എന്നിവരാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വിട്ടതിനുശേഷം കല്ലാനിക്കല് സെന്റ് ജോര്‍ജ് ഹൈസ്കുള് വിദ്യാര്‍ഥിയായ അലക്സ് ജോസ് സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ കയറിയാണ് വീട്ടിലേക്ക് വന്നത്. ബൈക്ക് തെക്കുംഭാഗത്തിന് സമീപം എത്തിയപ്പോള്‍ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തു. പിന്നീട് ബൈക്കില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്ന അലക്സിനെ ഓട്ടോ ഡ്രൈവര്‍ വിന്‍സെന്റ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് അലക്സിന്റെ അച്ഛന് ജോസ് ചോദ്യം ചെയ്തു. ഇതിനുശേഷം വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അക്രമം അഴിച്ചുവിട്ടു. കമ്പിവടിയും ആണിതറച്ച പട്ടികയും ഉപയോഗിച്ച് കുടുംബത്തിലുള്ളവരെയെല്ലാം ക്രൂരമായി മര്‍ദ്ദിച്ചു. ജോസ്, അലക്സ്, ആല്ഡ്രിന് എന്നിവരുടെ തലയ്ക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ പകച്ചുപോയ ഇവരെ തൊടുപുഴ പോലീസെത്തി അശുപത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവാണ് പ്രതികളെ സംരക്ഷിച്ചിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വിന്‍സെന്റ്.ഇയാള്‍ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: