കല്‍പ്പറ്റ : വേനല്‍ ചൂട് കഠിനമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തോട്ടംതൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍സംഘം (ബിഎംഎസ്).
വേനല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തോട്ടംമേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ ചൂടിനെ അതിജീവിക്കാന്കഴിയാതെ കഷ്ടതയനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജോലി സമയം ക്രമീകരിക്കുന്നതിന് ജില്ലാകളക്ടര്‍ അടിയന്തിരമായി ഇടപ്പെട്ട് മാനേജ്മെന്റുമായി ധാരണയുണ്ടാക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് എസ്റ്റേറ്റ് മസ്ദൂര്‍സംഘം(ബിഎംഎസ്) ജില്ലാ പ്രസിഡണ്ട് പി.കെ.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.അച്ചുതന്, എന്‍.പി.ചന്ദ്രന്, പി.നാരായണന്, സരസ്വതി, പി.വി.ശ്രീനിവാസന്, പി.ബാലചന്ദ്രന്, ടി.ഉണ്ണികൃഷ്ണന്, എന്‍.ഗോവിന്ദന്, ജയലക്ഷ്മി കമ്പമല തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: