വീര പുരുഷനെന്ന സത്കീര്‍ത്തി നഷ്ടപ്പെടും. സ്വധര്‍മ്മം ഉപേക്ഷിച്ചതുകൊണ്ടുള്ള പാപമാണ് നേടാന്‍ കഴിയുക. വീരപരാക്രമികളും സാധാരണക്കാരും നിന്റെ ദുഷ്കീര്‍ത്തി എപ്പോഴും എല്ലാടവും പറഞ്ഞുകൊണ്ടു നടക്കും. കാട്ടാള രൂപം ധരിച്ചു വന്ന പരമശിവനെ ശിരസിലടിച്ച് സന്തോഷിപ്പിച്ച് പാശുപതാസ്ത്രം നേടുവാന്‍ സാധിച്ച നിനക്ക് ഈ ദുഷ്കീര്‍ത്തി നേടുന്നതിനേക്കാള്നല്ലത് മരണമായിരുന്നു എന്ന് പിന്നീടു തോന്നും.
”സംഭാവിതസ്യചാ കീര്‍ത്തിഃ
മരണാദിതിരുച്യതേ”
(ഗീ.2ല്‍ 4)
യുദ്ധങ്ങളില്‍ നീ കാട്ടിയ വീര്യ ശൗര്യ പരാക്രമങ്ങളെ പുകഴ്ത്തിയിരുന്ന ദുര്യോധനന്, കര്ണ്ണന് മുതലായ മഹാരഥന്മാര് നീ യുദ്ധത്തില്‍ നിന്നും ഭയന്നു പിന്മാറി ഓടിപ്പോയതാണെന്നോ കരുതുകയുള്ളൂ. അല്ലാതെ ഭീഷ്മദ്രോണാദികളോടുള്ള സ്നേഹബഹുമാനങ്ങള്‍കൊണ്ട് യുദ്ധം ഉപേക്ഷിച്ചതാണെന്ന് ആരുപറഞ്ഞാലും അവര്‍ വിശ്വസിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: