ആലപ്പുഴ: വിശ്വഹിന്ദുപരിഷത്ത് ആലപ്പുഴപ്രഖണ്ഡ് സമിതി നഗരവാസികള്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമത്തില്‍ നടന്നു. ലളിതാരാജശേഖരന് ആദ്യഹിത ചിന്തക് പദവി നല്‍കി. പ്രഖണ്ഡ് പ്രമുഖ് ദിനേശന്‍ ചാത്തനാട് അദ്ധ്യക്ഷത വഹിച്ചു.
വിഎച്ച്പി ജില്ലാ സെക്രട്ടറി വി.ആര്‍.എം. ബാബു ഉദ്ഘാടനം ചെയ്തു. പ്രഖണ്ഡ് സേവാപ്രമുഖ് കെ.വി. രാജു ആദ്യ മെമ്പര്‍ഷിപ്പ് വിതരണം നടത്തി. പ്രൊഫ. എന്‍. ശ്രീകുമാര്‍, വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















