കൊല്ലം: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുട രക്ഷിതാക്കള്‍ക്കും സംഗമം സംഘടിപ്പിച്ചു. ടികെഎം കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ സേവന സംഘടനയായ സ്റ്റെപ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന ക്യാമ്പായ സുകൃത 16 നോടനുബന്ധിച്ചാണ് 75 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം സംഘടിപ്പിച്ചത്.
അപൂര്‍വ്വമായി മാത്രം നടക്കുന്ന ഓട്ടിസം ഒത്തുചേരല്‍ ഒരു വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിക്കുന്നത് ആദ്യമായാണ്. ടികെഎം മ്യൂസിക് ക്ലബ്ബിന്റെയും യൂണിയന് വളണ്ടിയേഴ്സിന്റെയും നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചില മേഖലകളില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ താരതമ്യങ്ങളില്ലാത്ത വിധം കഴിവുള്ളവരാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കലാപരിപാടികള്‍. കോളേജ് ഓഡിറ്റോറിയം പ്രത്യേക വിധത്തില്‍ മാറ്റം വരുത്തിയാണ് പരിപാടി നടത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ഓഡിറ്റോറിയം വര്ണശബളമാക്കാന് യൂണിയന് ഡിസൈനിങ് കോര്‍ഡിനറ്റര്‍ അശ്വിന് നേതൃത്വം നല്കി.
രക്ഷിതാക്കളും ഓട്ടിസം സ്കൂള്‍ അധ്യാപകരും സംഘാടകരും നടത്തിയ ചര്‍ച്ചയില്‍ ഈ കൂട്ടായ്മ ഒരു സംഘടനയാക്കാന്‍ ധാരണയായി. ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടത് സഹതാപമല്ല പ്രചോദനവും പ്രോല്സാനവുമാണെന്ന ആവശ്യമാണ് രക്ഷിതാക്കളില്‍ നിന്ന് ഉയര്‍ന്നു വന്നത്.
ഓട്ടിസം ബാധിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടന രൂപീകരിക്കാനും ചടങ്ങില്‍ തീരുമാനിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇവര്‍ക്ക് പഠിക്കാനോ സ്വയം തൊഴില്‍ കണ്ടെത്താനോ സാഹചര്യമില്ല എന്ന പരാതിയണ് രക്ഷിതാക്കള്‍ മുന്നോട്ടു വച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രത്യേക പഠനരീതി രൂപീകരിക്കാന്‍ ടികെഎം കോളേജ് സന്നദ്ധരാണെന്ന് പ്രിന്‍സിപ്പള്‍ ഡോ.അയ്യൂബ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447343079
പ്രതികരിക്കാൻ ഇവിടെ എഴുതുക: