കൊല്ലം: കഞ്ചാവുമായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളടക്കം ആറുപേര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി.
കൊല്ലം എസ്എന്‍ കോളേജ് പരിസരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കട്ടക്കല്‍ ഷൈന്‍നിവാസില്‍ ശരത്(24) വെള്ളറട ചമ്പോലില്‍ വിആര്‍ ഭവനത്തില്‍ ജിജിന്(18), ഷൈജു(30), വിദ്യാര്‍ത്ഥികളായ പട്ടത്താനം അജിനാമന്ദിരത്തില് വിഗ്നേഷ്(18), മാടന്നട വെണ്ടര്‍മുക്ക് സിമിയാ മന്‍സിലില്‍ ജിയാസ്(18), മുണ്ടക്കല്‍ വടക്കേ തോണ്ടലില്വീട്ടില് സാഗര്‍(19) എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: