ലണ്ടന്‍ : മദ്യലഹരിയില്‍ എയര്‍ഇന്ത്യ ബോയിങ് 783 ഡ്രീം ലൈനര്‍ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന് 96,000 രൂപ പിഴ. ജിനു എബ്രഹാം എന്ന യാത്രക്കാരനാണ് കോടതി പിഴ ചുമത്തിയത്. ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വെച്ച് ഇയാള്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തില്‍ ബിര്‍മിങ്ഹാം ക്രൌണ്‍ കോടതിയാണ് ഇയാള്‍ക്ക് 1000 പൗണ്ട് പിഴ വിധിച്ചത്. ഇതോടൊപ്പം നഷ്ടപരിഹാരമായി 500 പൗണ്ടും വിക്ടിം സര്‍ചാര്‍ജ്ജായി 30 പൗണ്ടും മറ്റ് ചിലവുകള്‍ക്കായി 185 പൗണ്ടും നല്‍കണമെന്നും കോടതി വിധിച്ചു. എല്ലാം കൂടി ചേര്‍ത്ത് ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വരും ഇത്.
39 കാരനായ ജിനു അബ്രഹാം മദ്യം നല്‍കിയില്ലെന്ന കാരണത്താല്‍ വിമാനത്തിനുള്ളില്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വീണ്ടും മദ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍, അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ക്ക് വീണ്ടും മദ്യം നല്കാന് ജീവനക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് ഇയാള്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കൈയ്യാമം വെച്ചാണ് ഇയാളെ പുറത്തിറക്കിയത്. മദ്യലഹരിയില്‍ നിന്ന് മാറിയപ്പോള്‍ ഈ സംഭവങ്ങളെപ്പറ്റിയൊന്നും ഇയാള്‍ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്ത് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ ഭയമുണ്ടായിരുന്ന താന്‍ അങ്ങനെ മൂത്രമൊഴിച്ചു പോയതാണെന്നുമൊക്കെ വാദിച്ച് നോക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: