തൃക്കരിപ്പൂര്‍: പൈക്ക ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന തൃക്കരിപ്പൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മിനി സ്റ്റേഡിയം പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള വെയിസ്റ്റ് മണ്ണ്. ചരലിട്ട് ഉയര്‍ത്തി ഉറപ്പിച്ച മൈതാനത്തിന്റെ മുകളിലാണ് വെയിസ്റ്റ് മണ്ണ് ഇറക്കിയിട്ടുള്ളത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും വെയിസ്റ്റുകളും അടങ്ങുന്ന മണ്ണ് സ്റ്റേഡിയത്തില്‍ ഇറക്കിയത് കായിക പ്രേമികളിലും നാട്ടുകാരിലും പ്രതിഷേധം ഉയര്‍ത്തി. പൈക്ക ഫണ്ടില്‍ നിന്നും 7, 80,000 രൂപ ചിലവിട്ട് നടത്തുന്ന പ്രവര്‍ത്തി ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ മിനി സ്റ്റേഡിയം നവീകരണ കമ്മറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്. മണ്ണിട്ട് ഉയര്‍ത്തി കമ്പിവേലികെട്ടി സംരക്ഷിക്കുന്നതാണ് പദ്ധതി. പ്രവര്‍ത്തിയുടെ ആദ്യഘട്ടമായി മൈതാനം ചരല് മണ്ണിട്ട് ഉയര്‍ത്തി ഉറപ്പിച്ച് ലെവല്‍ ചെയ്തു വരികയാണ്. എന്നാല്‍ നിരവധി ദേശിയ സംസ്ഥാന കായിക താരങ്ങള്‍ പരിശിലനം നടത്തുന്ന സ്റ്റേഡിയത്തിന്റെ നവികരണ പ്രവര്‍ത്തി ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് കായികതാരങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: