കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയേറ്റെടുക്കല്‍ കരാറില്‍ ശീമാട്ടിക്ക് ഇളവ് നല്‍കിയെന്ന പരാതിയില്‍ എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കളക്ടറുടെ ഭാര്യ എറണാകുളം വിജിലന്‍സ് എസ്.പിയായതിനാല്‍ ഇവരുടെ അധികാര പരിധിക്ക് പുറത്ത് വെച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: