ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ച കേസിലെ പ്രതിയായ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷപരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി നാളേക്ക് മാറ്റി.
കനയ്യ കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹാജരായി. ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്കാന് ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കനയ്യക്കെതിരെ സാക്ഷിമൊഴിയുണ്ട്. ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ സംഘത്തില്‍ കനയ്യകുമാറും ഉണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും മാത്രമാണ് കോടതിയല്‍ പവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: