കണ്ണൂര്‍: മികച്ച സേവനത്തിന് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അംഗീകാരവും ആദരവും ലഭിച്ച അധ്യാപകരുടെ സംഘടനയായ നാണഷല് അവാര്‍ഡ് ടീച്ചേര്‍സ് ഓര്ഗനൈസേഷന് (നാറ്റോ) ഏര്‍പ്പെടുത്തിയ അവാര്‍ഡ് മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗവും മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് സൈക്കോ തെറാപ്പിസ്റ്റുമാ. ഡോ.ഉമര്‍ഫാറൂഖിന് സമ്മാനിച്ചു. ചടങ്ങില്‍ നാറ്റോ കേരള പ്രസിഡണ്ട് ടി.കെ.നാരായണന് അധ്യക്ഷനായിരുന്നു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, നാടക കൃത്ത് ഇബ്രാഹിം വെങ്ങര എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. മുകുന്ദന് പുലരി, കെ.കൃഷ്ണന്, ടി.എ.മാത്യു, ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ബാലചന്ദ്രന്, മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ ചെയര്മാന് കെ.പ്രമോദ്, സി.കെ.ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: