മട്ടാഞ്ചേരി: ഏറെ പണിപെട്ട് ലൈസന്‍സ് സംഘടിപ്പിച്ചപ്പോള്‍ അതേ വേഗതയില്‍ റദ്ദാക്കി. പി.എ. പീറ്റര്‍ ഫെല്ഡസിന്റെ ലൈസന്‍സാണ് കിട്ടിയ ദിവസംതന്നെ റദ്ദാക്കിയത്. ഇന്നലെ രാവിലെയാണ് പീറ്റര്‍ മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഓഫീസില്‍ നിന്ന് ടെസ്റ്റ് പാസായത്. വൈകിട്ട് ലൈസന്‍സ് ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റണമെന്ന് പറഞ്ഞാണ് വിട്ടത്. ഇത് കഴിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കാര്‍ ടെസ്റ്റിനായി ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപമെത്ത്വെച്ച് ഹെല്‍മെറ്റ് ധരിക്കാതെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ചയാളെ പിടികൂടിയത്. വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ രാവിലെ ഡ്രൈവിങ്ങ് ടെസ്റ്റ് പാസായയാളാണെന്ന് മനസ്സിലായത്. ലൈസന്‍സ് ലഭിച്ച അന്നുതന്നെ അപകടകരമായി വാഹനം ഓടിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ചെയ്തയാള്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിബി ഐ. ചെറിയാന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് ആര്‍ടിഒ അനന്ത കൃഷ്ണന് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വൈകിട്ട് തന്നെ ലൈസന്‍സ് റദ്ദാക്കിയതായി ഉത്തരവിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: