കൊച്ചി: വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ പഌന്റിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്പ്പറേഷന് നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മാലിന്യ സംസ്കരണ പഌന്റ് അടച്ചു പൂട്ടണമെന്നും മാലിന്യങ്ങള്‍ തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ തന്നെ സംസ്കരിക്കുയാണ് വേണ്ടതെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് പിന്നീട് സുപ്രീം കോടതിയും ശരിവച്ച സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അപ്രസക്തമായെന്നും ഇതിനാല്‍ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിളപ്പില്‍ശാലയില്‍ മാലിന്യം സംസ്കരിക്കാന്‍ ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും ഇതിനെ എതിര്‍ത്ത സമരക്കാര്‍ക്കെതിരെ സ്വീകരിച്ച കോടതിയലക്ഷ്യ നടപടികളും അവസാനിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: