മാനന്തവാടി : ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതും അല്ലാത്തതുമായ കേരളത്തിലെ ക്ഷേത്രജീവനക്കാരുടെ നിലവിലുളള ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരളക്ഷേത്രകാര്മ്മിക് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുധാകരന് ആവശ്യപ്പെട്ടു.
കേരളാ ക്ഷേത്രകാര്മ്മിക് സംഘ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ ക്ഷേത്രജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തികച്ചും അപര്യാപ്തമാണ്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി ഇവരുടെ സേവന വേതന വ്യവസ്ഥകളിലും മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎംഎസ്സ് ജില്ലാപ്രസിഡന്റ് പി.കെ.അച്യുതന് അധ്യക്ഷതവഹിച്ചു.
സംസ്ഥാനസെക്രട്ടറി പി. തങ്കമോഹനന്‍, ബിഎംഎസ് ജില്ലാജനറല്‍സെക്രട്ടറി സന്തോഷ്.ജി നായര്‍, പി.കെ.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കണ്‍വീനറായി എം.ഹരിഗോവിന്ദശര്മ്മയെയും ജോയിന്റ് കണ്‍വീനറായി വി.സാജേഷിനെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: