ന്യൂദല്‍ഹി : വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ദ്ധന രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ഇനിയും 42 ദിവസങ്ങള്ശേഷിക്കേ, വല്ലാര്പാടംവഴിഇതേവരെ 3,66,376 ടിഇയു ചരക്ക് കൈമാറ്റം ചെയ്തു. 4,15,821ടിഇയു ആണ് ഈ സാമ്പത്തിക വര്‍ഷം ചരക്ക് നീക്കം കണക്കാക്കിയിരിക്കുന്നത്.
ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനത്തിന്റെ വളര്‍ച്ചയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ചരക്ക് നീക്കത്തില്‍ എട്ടുശതമാനം വരെ വളര്‍ച്ചാ വ്യതിയാനങ്ങളുണ്ടായി. വാളയാര്‍ ചെക്ക്പോസ്റ്റിലെയും വാളയാര്‍-വല്ലാര്‍പാടം റൂട്ടിലെയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത്വഴി ടെര്മിനലിലേക്ക്് കോയമ്പത്തൂരില്‍ നിന്ന്കൂടുതല്‍ കണ്ടെയ്നറുകള്‍ എത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: