ഡെല്‍റേ ബീച്ച്: ഡെല്‍റേ ബീച്ച് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ ഇന്ത്യന്‍ വംശജനും അമേരിക്കന്‍ താരവുമായ രാജീവ് റാമിന് തോല്‍വി. അമേരിക്കയുടെ തന്നെ സാം ക്വയറിയാണ് ഫൈനലില്‍ രാജീവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-6 (8-6).
സെമിയില്‍ നാലാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ അട്ടിമറിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയ രാജീവിന് സാം ക്വയറിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രൊയെ കീഴടക്കി യായിരുന്നു സാം ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: