ഞാനറിവീല, ഭവാന്റെ മോഹന
ഗാനാലാപന ശൈലി!
നിഭൃതം ഞാനതു കേള്‍പ്പൂ സതതം
നിതാന്ത വിസ്മയശാലി
ഉദയദ്ഗാന പ്രകാശകലയാ-
ലുജ്വലശോഭം ഭുവനം
അലതല്ലീടുകയാണധിഗഗനം
വായുവിലീസ്വരചലനം
അലിയിക്കുന്നൂ സിരകളെയീസ്വര-
ഗംഗാരസഭസഗമനം
പാടണമെന്നുണ്ടീരാഗത്തില്‍
പാടാന്‍സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിന്നൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോപരാജിതനിലയില്‍;
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍
നിരന്തമാകിയ വലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: