സൂര്യനസ്തമിച്ചപ്പോഴാണ് ഹനുമാന് ലങ്കാഗോപുരത്തിനടുത്ത് പ്രവേശിച്ചതെന്ന് എഴുത്തച്ഛന് ചരമഗിരിശിരസി രവിയും പ്രവേശിച്ചിതു ചാരുലങ്കാഗോപുരാഗ്രേ കപീന്ദ്രനും. ദക്ഷിണ സമുദ്രമദ്ധ്യത്തില്‍ അതിമനോഹരവും വിപുലവുമായ സ്ഥലമാണ് ദശവദനപുരി. ധാരാളം ഫലങ്ങളും പൂക്കളും ഇലകളുമുള്ള വൃക്ഷങ്ങള്‍ എങ്ങുമുണ്ട്. അതില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വല്ലികളും പക്ഷിമൃഗാദികളും സ്വര്‍ണംകൊണ്ടും രത്നങ്ങള്‍കൊണ്ടും ശോഭിക്കുന്ന മണിമാളികകള്‍.
ത്രികൂടപര്വതത്തിനു മുകളില്‍ ദേവേന്ദ്രന്റെ അമരാവതിക്കു തുല്യമാണ് ലങ്കയെന്ന് ഹനുമാന് തോന്നി. സ്വര്‍ണം കൊണ്ടുള്ള കോട്ടമതിലുകള്‍ അതിനെചുറ്റി കിടങ്ങുകള്‍. അകത്തു കടക്കുന്നതെങ്ങനെ? യഥാര്‍ത്ഥ വാനരരൂപത്തില്‍ കടന്നാല്‍ രാക്ഷസന്മാരുടെ കണ്ണില്‍പെടും. അപ്പോള്‍ രാമകാര്യം നടക്കില്ല. ഹനുമാന് തന്റെ സ്വാഭാവിക രൂപമെടുത്ത് ലംബമെന്ന പര്‍വതത്തിന്റെ പലതരത്തിലുള്ള കൊടുമുടികളോടും കൈതകളോടും തെങ്ങുകളോടും കൂടിയ ശിഖരത്തില്‍ ഇറങ്ങി ത്രികുട പര്‍വതത്തിന്റെ മുകളിലുള്ള ലങ്കാനഗരത്തെ നോക്കിക്കണ്ടു.
രാവണന് ഭരിക്കുന്നതും താമരപ്പൂക്കളും കരിങ്കൂവളപ്പൂക്കളും നിറഞ്ഞ കിടങ്ങുകളും സീതയെ അപഹരിച്ചുകൊണ്ടുവന്നതിനാല് അത്യന്തം ശ്രദ്ധയോടുകൂടി ആയുധധാരികളായ രാക്ഷസന്മാരെ കാവല്‍നിര്‍ത്തി സംരക്ഷിക്കുന്ന ഗൃഹങ്ങളും നല്ല വെണ്മയുള്ള വഴികളും നൂറുകണക്കിന് ഉയര്ന്നമണിമാളികകളും കൊടിമരങ്ങളും പതാകകളുമുള്ള ഗോപുരങ്ങളും ദേവനഗരംപോലെ ശോഭിച്ചു. നാലുഭാഗത്തും ഗോപുരങ്ങള്‍. അതു കാക്കുന്ന അനേകം രാക്ഷസന്മാര് ആര്‍ക്കും ഒരുവിധത്തിലും ഉള്ളില്‍ പ്രവേശിക്കാനാകാത്തവിധം സുരക്ഷിതമാണ് ലങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: