ന്യൂദല്‍ഹി: രാജ്യദ്രോഹ മുദ്രാവാക്ക്യം വിളിച്ച സംഭവത്തില്‍ നിരപരാധികളാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അത് തെളിയിക്കണമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബാസി. ഇതിനായി പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ക്യാമ്പസില്‍ കയറിയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ബാസി പറഞ്ഞു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന് നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതറിഞ്ഞ് പോലീസ് ഇന്നലെ രാത്രി തന്നെ ക്യാമ്പസിന് മുന്നിലെത്തിയെങ്കിലും അകത്തേയ്ക്ക് കയറാന്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അനുമതി നല്‍കിയില്ല. വി.സിയുടെ അനുമതിയ്ക്കായി കാത്തിരിയ്ക്കുകയാണ് പോലീസ്.
നേരത്തെ പോലീസ് ക്യാമ്പസിനുള്ളില്‍ കയറി കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതും ഹോസ്റ്റലുകളില്‍ റെയ്ഡ് നടത്തിയതും വിവാദമാവുകയും വലിയ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. അതേ സമയം പോലീസ് അറസ്റ്റ് ചെയ്താല്‍ സഹകരിയ്ക്കുമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: