കോയമ്പത്തൂര്‍: ബീപ് ഗാന വിവാദത്തില്‍ നടന് ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് തന്നെ കോയമ്പത്തൂര്‍ ജയിലില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോയമ്ബത്തൂര്‍ പോലീസ് ചിമ്ബുവിന് നോട്ടീസ് അയച്ചിരുന്നു.
ചിമ്പുവിന്റെ പാട്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് ആരോപണം. ചെന്നൈയിലും കോയമ്ബത്തൂരിലുമായി 11കേസുകളാണ് ചിമ്പുവിനും സംഗീത സംവിധായകന് അനിരുദ്ധിനുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് തയാറാക്കിയ ബീപ് ഗാനത്തില്‍ തെറി വരുന്ന ഭാഗത്ത് ബീപ് ശബ്ദം ഉള്‍പ്പെടുത്തിരുന്നു. എന്നാല്‍, ഇരുവരും സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഗാനം സോഷ്യല്‍ മീഡിയയിലൂടെ ലീക്ക് ആവുകയായിരുന്നു.
ബീപ് ഗാനം സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് ചിമ്പുവിനും അനിരുദ്ധിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ സ്ത്രീ സംഘടനകള്‍ ചിമ്പുവിനെതിരെ പരാതിയും നല്‍കിയിരുന്നു. ചിമ്പുവും അനിരുദ്ധും സ്ത്രീകളോട് മാപ്പ് പറയണമെന്നുള്ള ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: