ന്യൂദൽഹി : ആറ്റുകാൽ പൊങ്കാല നടക്കുന്ന ചൊവ്വാഴ്ച നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. രാവിലെ അഞ്ച് മണിക്ക് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി ഉമേഷ് അടിഗയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
എട്ടര മണിക്കാണ് പൊങ്കാല. അഭിഷേകം, ഉഷ:പൂജ, ഉച്ച പൂജ എന്നിവയും ഉണ്ടാവും. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അതേ ദിവസം തന്നെ ദല്‍ഹിയിലും പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നജഫ്ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല കഴിഞ്ഞ ഞായറാഴ്ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: