നാദാപുരം: തൂണേരിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ലീഗ് ഗുണ്ടകളുടെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനും വീട്ടമ്മയ്ക്കും ഗുരുതരപരിക്ക്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം തൂണേരി കളത്തറ ക്ഷേത്രത്തിന് സമീപത്തെ വീട് നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ആര്‍എസ്എസ് പ്രവര്ത്തകന് കിഴക്കനായി പ്രത്യുഷ് (22) ന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രത്യൂഷിനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന വീട്ടുടമസ്ഥയായ കളത്തില്‍ സരിത (45) നെ അക്രമികള്‍ കമ്പിപ്പാരകൊണ്ട് അടിച്ചു. ഇവരുടെ കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്നു നാദാപുരം താലൂക്ക് ആശുപതിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെ ബൈക്കില്‍ എത്തിയ പത്തോളം മുസ്ലിം ലീഗ് ക്രിമിനലുകള്‍ വടിവാള്‍ ,കമ്പിപ്പാര ,തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു .സംഭവത്തില്‍ ബി ജെ പി സംസ്ഥാന സമതി അംഗം ടി.കെ. പ്രഭാകരന് മാസ്റ്റര്‍ ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി പി. ഇ. രാജേഷ് ,കെ. ടി. കെ. ചന്ദ്രന് ,പി മധുപ്രസാദ് ,ബാബു എടക്കണ്ടി എന്നിവര്‍ പ്രതിഷേധിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: