കൊച്ചി: സംവരണത്തിനായി ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് 20 അംഗ മലയാളി സംഘം ഹരിയാനയില്‍ കുടുങ്ങി. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സല്യൂട്ട് ദ സോള്‍ജിയേഴ്സ് എന്ന പരിപാടിക്കായി അമൃത്സറിലും വാഗ അതിര്‍ത്തിയിലും പോയ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് പെരിയാറിന്റെ അംഗങ്ങളാണ് നാട്ടിലെത്താനാകാതെ ദുരിതത്തിലായത്.
റോട്ടറി ഗവര്‍ണേഴ്സ് ഗ്രൂപ്പ് റപ്രസെന്റേറ്റീവ് നരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബിജെപി എടപ്പള്ളി ഏരിയ ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ ചന്ദ്രശേഖരന്, കമ്മറ്റിയംഗം വിവേക് വള്ളായില്, എറണാകുളം സ്വദേശികളായ റാഫേല്‍ വടക്കല്ലൂര്‍, അഷറഫ് ടി.എം, മുഹമ്മദ് റാഫി, വിനോദ് പട്ടേല്‍, പ്രകാശ് സി.എന്‍., ശശിധരന്, തോമസ് വടക്കല്ലൂര്‍, അഡ്വ. ഗണേഷ്കുമാര്, ബെന്നി ഫ്രാന്‍സിസ്, ജോജോ ജേക്കബ്, പ്രദീപ്കുമാര്‍, പ്രശാന്ത്, ശ്രീജിത്ത്, അഡ്വ. മനോജ്, നന്ദകുമാര്‍, സുനില്‍ മാത്യു, സുനോജ് കുമാര്‍, രാജശേഖരന്, ഡോ. പ്രകാശ് ചന്ദ്രന്, ഉമ പാര്‍വ്വതി എന്നിവരുള്‍പ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ 17നാണ് ഇവര്‍ പരിപാടിക്കായി പുറപ്പെട്ടത്. ഇന്നലെ രാവിലെ ദല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. അമൃത്സറില് നിന്നും ദല്‍ഹിയിലേക്ക് വരുമ്പോള്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ പാനിപ്പത്തില്‍ വെച്ച് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവര്‍ യാത്ര അവസാനിപ്പിച്ചു. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ക്യാംപിലാണ് ഇപ്പോള്‍ കഴിയുന്നത്. ഡോ.പ്രകാശ് ചന്ദ്രന്, മകള്‍ ഉമ പാര്‍വ്വതി എന്നിവര്‍ നേരത്തെ മടങ്ങിയിരുന്നു.
സംഘര്‍ഷം നടക്കുന്നിടത്തു നിന്നും ദൂരെയാണ് ഉള്ളതെന്നും വെള്ളവും ഭക്ഷണവുമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ക്യാംപില്‍ ലഭ്യമാണെന്നും നന്ദകുമാര്‍ ചന്ദ്രശേഖരന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പ്രമോദ് വിജും സ്ഥലം എംഎല്‍എയും കാര്യങ്ങള്‍ നേരിട്ടെത്തി അന്വേഷിക്കുന്നുണ്ട്. തീരുമാനം വൈകുകയാണെങ്കില്‍ സൗകര്യമുള്ള മുറികള്‍ ഏര്‍പ്പാടാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: