ഇരിട്ടി: അങ്ങാടിക്കടവില്‍ മൂന്നേക്കറോളം റബ്ബര്‍ തോട്ടവും ഒരേക്കര്‍ കശുമാവിന് തോട്ടവും കത്തിനശിച്ചു. അങ്ങാടിക്കടവ് അട്ടയോലിയില്‍ കാവനാടി ജോര്‍ജ്ജിന്റെ മൂന്നേക്കറോളം റബ്ബര്‍ തോട്ടവും കാവനാടി ഈപ്പച്ചന്റെ ഒരേക്കര്‍ വരുന്ന കശുമാവിന് തോട്ടവുമാണ് കത്തി നശിച്ചത്. ശനിയാഴ്ച സന്ധ്യക്ക് 7 മണിയോടെയായിരുന്നു സംഭവം. ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് തോട്ടത്തില്‍ ഏറെ തീ പടര്‍ന്നതിന് ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ ഇരിട്ടി അഗ്നിശമനസേനയെ വിവരമറിയിച്ചെങ്കിലും റോഡിന്റെ വീതിക്കുറവും കയറ്റവും വളവും തിരിവും മൂലം സ്ഥലത്ത് എത്താനായില്ല. ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനാ പ്രവര്‍ത്തകരും ഏറെനേരം പണിപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കിയത് മൂലം അടുത്തുള്ള ഏക്കറുകള്‍ വരുന്ന റബ്ബര്‍ തോട്ടങ്ങളെയും കശുമാവിന് തോട്ടങ്ങളെയും രക്ഷിക്കാനായി. ചിവടുകള് കരിഞ്ഞുണങ്ങിയത് മൂലം വെട്ടാന്‍ കഴിയാതായ റബ്ബര്‍ മരങ്ങള്‍ മുഴുവന്‍ മുറിച്ചു മാറ്റേണ്ടി വരും. ലക്ഷക്കണക്കിന് രൂപയാണ് ഇതുമൂലം കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: