പാനൂര്‍: ബിഎംഎസ് പ്രവര്‍ത്തകനെ മര്‍ദ്ധിച്ച സംഭവത്തില്‍ പാനൂരില്‍ ഓട്ടോതൊഴിലാളികള്‍ പണിമുടക്ക് സമരം നടത്തി. കഴിഞ്ഞ ദിവസം ചൊക്ലി പെട്രോള്‍ പമ്പില്‍ നിന്നുമാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ എലാങ്കോട്ടെ കാട്ടീന്റെവിട ആഷിത്ത്(26)നെ ക്രൂരമായി മര്‍ദ്ധിച്ചത്. കാറിലെത്തിയ കണ്ടാലറിയാവുന്ന ആറംഗസംഘമാണ് അക്രമം നടത്തിയത്. ഇന്നലെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഓട്ടോറിക്ഷകള്‍ പ്രതിഷേധസൂചകമായി പണിമുടക്കി. ടൗണില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. ഇ.രാജേഷ്, ഇ.പി. രാജീവന്, മുത്തു അണിയാരം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: