കട്ടപ്പന: കെഎസ്എഫ്ഇ എട്ടാമത് മേഖല ഓഫീസ് ഉദ്ഘാടനവും കട്ടപ്പനയില്‍ കെഎസ്എഫ്ഇയുടെ സ്വന്തം സ്ഥലത്ത് നിര്‍മ്മിക്കുന്ന ഓഫീസ് മന്ദിര സമുച്ചയത്തിന്റെ ശിലാസ്ഥാപനവും റോഷി അഗസ്റ്റിന് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാല് മേഖലാ ഓഫീസുകളില്‍ ഒന്നാണിത്. കെഎസ്എഫ്ഇ ചെയര്മാന് പി.ടി.ജോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് ജോണി കുളംപള്ളി, സി.കെ.മോഹനന്, ടെസ്സിജോര്ജ്ജ്, മനോജ് മുരളി, ബെന്നി കല്ലുപുരയിടം, അഡ്വ.ജോബ് മൈക്കിള്‍, ടോമി കെ.തോമസ്, എം.എം.ഫ്രാന്‍സിസ്, പി.എം.ഷെരിഫ്, പാപ്പനംകോട് ശ്രീനി, തോമസ് പി.കുരുവിള, ശങ്കരന് മാസ്റ്റര്‍, ജെസ്റ്റിന് ജോണ്‍, ബിജു മറ്റപള്ളി, ജോസ് പലത്തിനാല് എന്നിവര്‍ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജോഷി പോള്‍ സ്വാഗതവും, എറണാകുളം മേഖലാ എജിഎം എം.ടി.സുജാത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: